ഇരിട്ടിയിൽ എം.ഡി.എം.എ. വാഹനപരിശോധനക്കിടെ പിടികൂടി.നിടിയേങ്ങ സ്വദേശിയായ 28-കാരൻ യുവാവാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 5.40 ഓടെ കൂട്ടുപുഴയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.


ഡ്യൂക്ക് ബൈക്കിന്റെ എയർ ഫിൽറ്ററിനുള്ളിൽ കടത്തുകയായിരുന്ന 18.639 ഗ്രാം എം.ഡി.എം.എ. ആണ് പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ. കടത്തിയത്.
ഇരിട്ടി എസ്.ഐ. എം.ജെ. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. സി.പി.ഒ. നിസാമുദ്ദീൻ, ഡ്രൈവർ ആദർശ്, എസ്.ഐ. ജിജി മോൻ, സീനിയർ സീനിയർസി.പി.ഒമാരായനിഷാദ്, ഷൗക്കത്തലി എന്നിവരും എം.ഡി.എം.എ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
പോലീസിന്റെ അതീവ ജാഗ്രതയോടുകൂടിയ പരിശോധന കൊണ്ട് മാത്രമാണ് എം.ഡി.എം.എപിടികൂടാൻ സാധിച്ചത്.
MDMA seized during vehicle inspection in Iritti